കേരളത്തിലെ
ബി ജെ പി നേതാക്കള്‍ ഇനി എന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ നന്നായി
സംസാരിക്കാന്‍ പഠിക്കുക? വിഷയം മറ്റൊന്നുമല്ല; ഇന്നത്തെ ചൂടന്‍ വാര്‍ത്തയായ
മോഡി-ഷിബു കൂടിക്കാഴ്ച തന്നെ. ഇന്ത്യാവിഷനിലും ഏഷ്യാനെറ്റ് ന്യൂസിലും ഒരേ
സമയം ചര്‍ച്ച. ഇന്ത്യാവിഷനില്‍ ശ്രീ എം ടി രമേശ് ബിജെപി പ്രതിനിധി.
ചോദിക്കുന്നതിനൊന്നും അല്ല ഉത്തരം. എനിക്കിതൊന്നും അറിയില്ല അണ്ണാ, എന്ന്
നിശ്ശബ്ദമായി പറയുന്നതുപോലെ. മനസ്സ് മടുത്തപ്പോള്‍ ഏഷ്യാനെറ്റ്
ന്യൂസിലേക്ക് മാറി. അവിടെ ബിജെപി പ്രതിനിധി കേരളത്തിലെ തീപൊരി പ്രാസംഗിക,
ശോഭ സുരേന്ദ്രന്...-_. പാര്‍ടിയില്‍ കൂട്ടുത്തരവാദിത്തമുള്ളതുകൊണ്ടാണോ
എന്തോ, പ്രകടനം അതുപോലെ തന്നെ. മോശം പറയരുതല്ലോ, ശോഭാ സുരേന്ദ്രന്
അവതാരകന്റെ ഒരുചോദ്യതിനു (അതിനു ഒരുതരത്തിലും ഉത്തരമാകാത്ത) ഒരുപാടു
കാര്യങ്ങള്‍ പറയുന്നുണ്ട്. തീപ്പൊരി ചിതറുന്നുമുണ്ട്. പക്ഷെ
കണ്ടിരിക്കുന്നവര്‍ക്ക് (കേട്ടും) സഹിക്കാന്‍ പറ്റില്ല. രണ്ടു പേരും എല്ലാ
ചോദ്യത്തിനും പറയുന്ന ഉത്തരം ഗുജറാത്തിലെ വികസനത്തെ ക്കുറിച്ചാണ്. 24
മണിക്കൂര്‍ വൈദ്യുതി, വെള്ളം... സത്യത്തില്‍ ബിജെപിക്ക് വലിയ
പ്രശ്നമോന്നുമുള്ളതല്ല വിഷയം. സുഖമായി നീന്തി നില്കാം. ഏഷ്യാനെറ്റില്‍
അല്‍ഫോന്‍സ് കണ്ണന്താനം വന്നപ്പോളാണ് ഒരാശ്വാസം വന്നത്. അദ്ദേഹം കൃത്യമായി
മറുപടി പറഞ്ഞു. എന്റെ അഭിപ്രായത്തില്‍ ഇനി കേരളത്തിലെ ബിജെപി നേതാക്കള്‍
ആരും നരേന്ദ്രമോഡിയുടെ വികസനകാര്യം ആവശ്യമില്ലാതെ പറയരുത്. പറഞ്ഞു പറഞ്ഞു
അതിനു ഒരു വിലയില്ലാണ്ടായി. ബിജെപിക്ക് കുറച്ചുകൂടി ചാനല്‍ സെന്‍സ് ഉണ്ടായേ
തീരൂ. ചാനലുകളാണ് ഇന്ന് സമൂഹത്തെ ചിന്തിപ്പിക്കുന്നത് എന്ന് ഞാന്‍
പറഞ്ഞാല്‍ അതിന്നത്തെ ചാനല്‍ ചര്‍ച്ച പോലാകും. ഒരുപ്പാട് സംസാരിക്കുകയല്ല
ചാനല്‍ ചര്‍ച്ചകളില്‍ വേണ്ടത്. കുറിക്കു കൊള്ളുന്ന കുറിയ വാക്കുകള്‍.
അതുണ്ടാക്കിയെടുക്കെണ്ടിയിരിക്കുന്നു.